IndiaNEWS

വെള്ളപ്പൊക്കം; ഉത്തർപ്രദേശിൽ 900 പശുക്കളെ രക്ഷപെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന 

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 900 പശുക്കളെ
 രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

നോയിഡ സെക്ടര്‍ 135ല്‍ കുടുങ്ങി കിടക്കുകയായിരുന്ന പ്രീതം എന്ന ഒരുകോടി രൂപ വിലയുള്ള കാളയെ ഉൾപ്പെടെയാണ് രക്ഷിച്ചത്.  ‍ വെള്ളക്കെട്ടിൽ അകപ്പെട്ട 1530 പേരെയും രക്ഷിച്ചു. 6345 പേരെ മാറ്റിപാര്‍പ്പിച്ചെന്നും സേന വ്യക്തമാക്കി.

 

Signature-ad

ഏകദേശം 550 ഹെക്ടറോളം ഭൂപ്രദേശത്താണ് പ്രളയം നാശംവിതച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഏട്ടോളം ഗ്രാമങ്ങള്‍ പൂര്‍ണമായും മുങ്ങി. അയ്യായിരത്തിലധികം പേര്‍ക്ക് വീടൊഴിഞ്ഞുപോകേണ്ടി വന്നതായാണ് നിലവിലെ വിവരം.

 

45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് യമുനയില്‍ ഇക്കൊല്ലം രേഖപ്പെടുത്തിയത്. അപകടനിലയേക്കാള്‍ രണ്ട് മീറ്റര്‍ കൂടി. 207.68 മീറ്ററാണ് ജലനിരപ്പുയര്‍ന്നത്. ഡല്‍ഹിയുടെയും നോയിഡയുടെയും പ്രധാനഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സേനയെ വിന്യസിച്ചത്.

Back to top button
error: