പത്താം ക്ലാസുകാരി പെൺകുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെ എസ് ആർ ടി സി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം.
അൻപത്തിയഞ്ചു വയസ്സുള്ള വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രകാശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിൽ ഏർപ്പെടുന്നത്.
ശേഷം പെൺകുട്ടിയുമായി ഇയാൾ നാടുവിടുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിനോടുവിൽ എറണാകുളത്തെ ഒരു വാടകവീട്ടിൽ നിന്നുമാണ് പ്രകാശനും പെൺകുട്ടിയും അറസ്റ്റിലാകുന്നത്.പെൺകുട്ടിയു ടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിച്ചായിരുന്നു പ്രകാശനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് മനസ്സിലാക്കിയത്.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തി ഇരുവരും വാടകയ്ക്ക് വീടെടുത്ത് ഭാര്യ-ഭർത്താക്കൻമാരെപ്പോലെ താമസിക്കുകയായിരുന്നു.മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ആണ് അറസ്റ്റിലായ പ്രകാശൻ.