േകാട്ടയം: ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ സൈനികനായ പള്ളിക്കത്തോട് സ്വദേശി കടലിലെ ചുഴിയില്‍ അകപ്പെട്ടു മരിച്ചു. അരുവിക്കുഴി കൂവപ്പൊയ്ക പെരികിലക്കാട്ട് മാര്ട്ടിന് ആന്റണിയുടെ മകന് കോളിന് മാര്ട്ടിന് (19) ആണു മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരം വഴി നടക്കുമ്പോള്‍ തിരയില്‍ അകപ്പെട്ടു ചുഴിയിലേക്കു പോകുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെട്ടെങ്കിലും കോളിന് മാര്ട്ടിന് മുങ്ങിത്താഴ്ന്നു. കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു ചികിത്സയിലിരിക്കെ 4 ദിവസം കഴിഞ്ഞു മരിച്ചു. പഠനശേഷം സൈന്യത്തില്‍ ചേര്‍ന്നു 10 മാസം കഴിഞ്ഞതേയുള്ളൂ.
5 വര്‍ഷം മുന്‍പാണു കോളിന് അമേരിക്കയില്‍ എത്തിയത്. കൂരോപ്പടയിലെ സ്വകാര്യ സ്കൂളിലാണു പഠിച്ചിരുന്നത്. സംസ്കാരം പിന്നീട് സൈനിക ബഹുമതികളോടെ ന്യൂയോര്‍ക്കില്‍. അമേരിക്കയില്‍ സ്ഥിരതാമസമാണു കോളിന് മാര്‍ട്ടിന്റെ കുടുംബം. മാതാവ്: മഞ്ജു, സഹോദരന്: ക്രിസ്റ്റി മാര്ട്ടിന്.