LIFELife Style
ചർമ്മത്തിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വഴികൾ പരീക്ഷിക്കാം…
ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ വരുന്നത് സർവസാധാരണമാണ്. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ സ്‌ട്രെച്ച് മാർക്‌സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വയറിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ വളരെ സ്വാഭാവികമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകൾ ചർമ്മത്തിലുണ്ടാകാം.
സ്ട്രെച്ച് മാർക്ക് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
- വെളുത്തുള്ളി നീരും ഒലീവ് ഓയിലും മിശ്രിതമാക്കി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുന്നത് ഫലം നൽകും.
- നാരങ്ങാ നീരും കുക്കുമ്പർ ജ്യൂസും തുല്യ അളവിൽ കലർത്തി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
- പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്ന് മാസക്കാലം ചെയ്യണം.
- സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് സൺസ്‌ക്രീൻ പുരട്ടുന്നതും അടയാളം കുറയാൻ സഹായിക്കും.
- സ്‌ട്രെച്ച് മാർക്കുകളെ അകറ്റാൻ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.
- സ്‌ട്രെച്ച് മാർക്‌സുള്ള ഭാഗത്ത് തേൻ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാൻ സഹായിക്കും.
- ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നൽകും.
- സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗങ്ങളിൽ അൽപ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളാണ് സ്‌ട്രെച്ച് മാർക്കുകളെ അകറ്റാൻ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിൻറെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചർമ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.
- ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാൻ കറ്റാർവാഴ സഹായിക്കും. ഇതിനായി ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാർവാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യാം.
- മുട്ടയുടെ വെള്ളയും സ്‌ട്രെച്ച് മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയിൽ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം.