പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ജനറല്‍ നേഴ്സിങ്/ബിഎസ്സി നേഴ്സിങ്/ കേരള നേഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷൻ/ഓക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
2024 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക കരാര്‍ നിയമനമാണ്. പ്രതിമാസം 13,000 രൂപ. പ്രായപരിധി 18- 44 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികള്‍ക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 21ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക് ഇൻ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം