മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പ്രബന്ധം കോപ്പിയടിയാണെന്ന കെ.എസ്.യു ആരോപണം സത്യസന്ധമാണെന്നു വ്യക്തമായാൽ പിഎച്ച്ഡി റദ്ദാക്കുന്നതുൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അസം സർവകലാശാല വ്യക്തമാക്കി.
രതീഷ് കാളിയാടൻ പ്രബന്ധം സമർപ്പിച്ച 2014 ൽ കോപ്പിയടി ഓൺലൈനായി പരിശോധിക്കാനുള്ള സംവിധാനം സർവകലാശാലയിൽ ഉണ്ടായിരുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം. 2017 ലാണ് സോഫ്റ്റ്വെയർ വന്നതെന്നും ഇപ്പോൾ അതു പരിശോധിക്കാനാകും എന്നും റജിസ്ട്രാർ ഡോ.പ്രദോഷ് കിരൺ പറഞ്ഞു.
ആർ.വി രാജേഷ് മൈസൂർ സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണ് രതീഷ് കാളിയാടൻ സമർപ്പിച്ച പ്രബന്ധം എന്ന് കെഎസ്യുവും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും ആരോപിച്ചിരുന്നു.