കൊല്ലം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടി നല്കിയ അപേക്ഷ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി.
പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി അപേക്ഷ നല്‍കിയത്. സ്പെഷല്‍ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് അപേക്ഷ നല്‍കിയത്.
എന്നാല്‍, കഴിഞ്ഞ ദിവസം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പുനലൂര്‍ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെണ്‍കുട്ടി അപേക്ഷ നല്കി.
ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍, പെണ്‍കുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.