KeralaNEWS

ആംബുലൻസിൻ്റെ മുൻവശം ഇടിച്ച് തകർത്ത ശേഷം ഡ്രൈവറെ കൊല്ലാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ചെങ്ങന്നൂർ: തന്റെ സ്കോർപിയോ വാഹനം ഉപയോഗിച്ച് ആംബുലൻസിൻ്റെ മുൻവശം ഇടിച്ച് തകർത്ത ശേഷം ഡ്രൈവറെ സൈക്കിൾ ചെയിൻ  കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി.
ചെങ്ങന്നൂർ തിരുവൻവണ്ടൂർ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.നിധിൻ പോത്തൻ എന്നയാളാണ് അറസ്റ്റിലായത്.ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
ഡ്രൈവറെ കൊല്ലാൻ ശ്രമിക്കുമ്പോൾ
അപ്പോൾ അതുവഴി വന്ന പോലീസുകാരാണ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്. ചെങ്ങന്നൂർ എസ് ഐ ഗോപാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസറായ  സച്ചിൻ. എസ്. ജോണും
ചേർന്നാണ്  പ്രതിയെ  സാഹസികമായി പിടികൂടിയത്.

Back to top button
error: