പാലക്കാട്: വീടിന്റെ ചുവരിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.ചുവരുകള്‍ പൊളിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം.
പെരുവെമ്ബ് വെള്ളപ്പന പുത്തൻവീട് പരേതനായ ചാമുക്കുട്ടന്റെ മകൻ വിനു (36), പൊല്‍പുള്ളി വേര്‍കോലി പാലപ്പള്ളം നാരായണന്റെ മകൻ വിനില്‍കുമാര്‍ (32) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. ഗവ. ആശുപത്രിക്കു സമീപം വീടിന്റെ കുറച്ചു ഭാഗങ്ങള്‍ പൊളിച്ചുമാറ്റി നവീകരിക്കുന്ന ജോലിക്കെത്തിയതായിരുന്നു ഇരുവരും. യന്ത്രമുപയോഗിച്ചു പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ഇരുവരുടെയും ദേഹത്തു വീഴുകയായിരുന്നു.