KeralaNEWS

കാട്ടുപന്നികൾ വീണ്ടും ജീവനെടുക്കുമ്പോൾ

പാലക്കാട്: മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെ  തുടര്‍ന്നുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചത് ഇന്നലെയായിരുന്നു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം.വിദ്യാര്‍ഥികളുമായി സ്‌കൂള്‍ ട്രിപ്പ് എടുക്കുന്നതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്.എര്‍ത്ത്ഡാം – ഓടംതോട് റോഡില്‍ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ മൂന്ന് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളായ അമയ, അനയ, ടോമിലിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കഞ്ചേരി വക്കാല മനോജിന്റെ ഭാര്യയാണ് വിജിഷ സോണിയ.

ഓട്ടോയില്‍ ഉണ്ടായിരുന്ന ഓടംതോട്‌ അഭിലാഷിന്റെ മക്കളായ അമയ അഭിലാഷ്‌ (12), അനയ‌ അഭിലാഷ്‌ (9), കരിങ്കയം അനീഷിന്റെ മകന്‍ ടോമിലിന്‍ (13) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. അനീഷിന്റെ മറ്റൊരു മകന്‍ യുവനും (4) ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ഓട്ടോയില്‍ ഡോര്‍ ഘടിപ്പിച്ചിരുന്നതിനാല്‍ കുട്ടികള്‍ പുറത്തേക്കു തെറിച്ച്‌ പോയില്ല.അനീഷിന്റെ വീട്ടില്‍ നിന്നും കുട്ടികളെ കയറ്റി 50 മീറ്റര്‍ പിന്നിടും മുമ്ബേയാണ്‌ അപകടം സംഭവിച്ചത്‌. അനീഷും സമീപവാസികളും സ്‌ഥലത്തെത്തിയാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്‌. വിജിഷയുടെ മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Signature-ad

വാരിയെല്ല്‌ ഒടിഞ്ഞ്‌ ശ്വാസകോശത്തില്‍ തുളഞ്ഞ്‌ കയറിയതാണ്‌ മരണകാരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന്‌ പോലീസ്‌ പറഞ്ഞു. വടക്കഞ്ചേരി നെല്ലിയാംപാടം പരേതനായ വിജയന്റെയും രുഗ്മണിയുടെയും മകളാണ്‌ വിജിഷ.

Back to top button
error: