NEWS
ആഫ്രിക്കൻ വനിതക്ക് 32 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി കോടതി
മലപ്പുറം:ആഫ്രിക്കൻ വനിതക്ക് 32 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി കോടതി.
സാംബിയ സ്വദേശിനി ബിഷാല സോക്കോയെ (43)യാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. വിദേശത്തുനിന്ന് ഹെറോയിൻ കടത്തിയ കേസിലാണ് ശിക്ഷ.
എൻഡിപിഎസ് നിയമത്തിലെ രണ്ട് വകുപ്പുകളിലായി 16 വര്‍ഷംവീതം കഠിനതടവും ഓരോ ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ട് വകുപ്പുകളിലും ആറ് മാസംവീതം അധിക കഠിനതടവ് അനുഭവിക്കണം