HealthNEWS

ആര്യവേപ്പ്: വീട്ടുമുറ്റത്തെ സമ്ബൂര്‍ണ്ണ ഔഷധാലയം

നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍തന്നെ ആയുര്‍വേദ മരുന്നുകളില്‍ വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നു.വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ കരുതി പോന്നത്. ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തിന് ആര്യവേപ്പ് നല്‍കുന്ന ഉപകാരങ്ങള്‍ ചെറുതല്ല
വേപ്പിന്‍റെ വേര്, തൊലി, ഇല, തണ്ട്, കായ്, തുടങ്ങി എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്. ഒരു നല്ല കൃമി – കീട നാശിനി , കുമിള്‍ നാശിനി , വൈറസ് നാശിനിയുമായ വേപ്പ് ചര്‍മരോഗങ്ങള്‍, മലേറിയ, ട്യൂമറുകള്‍, HIV വൈറസുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുടലിലെ വ്രണങ്ങള്‍ (ulcers), തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്.
 ആര്യവേപ്പിന്റെ ചില ഗുണങ്ങള്‍
ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ് ആര്യവേപ്പിന്റെ ഇലകള്‍.
വേപ്പിലയുടെ ഉപയോഗം ചര്‍മ്മത്തിന്റെ പ്രതിരോധശക്തിയെ ഉയര്‍ത്തുന്നു, കൂടാതെ ഇത് നല്ലൊരു കീടനാശിനി കൂടെയാണ്.
ആര്യവേപ്പില വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗ പരിഹാരത്തിന് ഉത്തമമാണ്
വേപ്പിലയും മഞ്ഞളും കൂടി അരച്ചിടുന്നത് പദങ്ങളിലുണ്ടാകുന്ന ചോറികള്‍, ഏക്സീമ എന്നിവയെ ശമിപ്പിക്കുന്നു.
ചിതല്‍, കീടങ്ങള്‍, കൊതുക് മുതലായവയെ അകറ്റുന്നതിനും വേപ്പില പുകയ്ക്കുന്നത് നല്ലതാണ്.
വേപ്പെണ്ണ ഒരു നല്ല കീടനാശിനിയാണ്. ഇതിനാല്‍ തന്നെ അനേകം സൗന്ദര്യ വര്‍ധക വസ്തുക്കളിലും മരുന്നുകളിലും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.
വേപ്പിന്‍ പിണ്ണാക്ക് ഒരു നല്ല ജൈവവളമാണ്. മാത്രമല്ല, ഇത് കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നു.
ദന്തസംരക്ഷണത്തിന് പണ്ടുക്കാലത്ത് വേപ്പിന്റെ തണ്ടുപയോഗിച്ചു പല്ല് വൃത്തിയാക്കിയിരുന്നു. വായിലെ ദുര്‍ഗന്ധം അകറ്റാനും, തിളങ്ങുന്ന പല്ലുകള്‍ക്കും വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തു വന്നിരുന്നത്. ടൂത്ത്പേസ്റ്റ് കീഴടക്കിയ ദന്തശുചീകരണ പ്രക്രിയയില്‍ പോലും വേപ്പിന്റെ സന്നിധ്യമുണ്ടാകുന്നത് അങ്ങനെയാണ്.
അല്‍പ്പം വേപ്പ് ഇലയും മഞ്ഞളും അരച്ച്‌, പനിനീരും ചേര്‍ത്ത് ചേര്‍ത്ത് മുഖത്തുപുരട്ടിയാല്‍ എത്ര രൂക്ഷമായ മുഖകുരു ശല്യവും പമ്ബ കടക്കും .
വീട്ടു പരിസരത്ത് ഒരു വേപ്പ് മരമെങ്കിലുമുണ്ടെങ്കില്‍ പരിസരത്തെങ്ങും ശുദ്ധവായു ലഭ്യമാകും എന്നുള്ളത് പരസ്യമായ ഒരു കാര്യമാണ്.
ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോഗ ശക്തി വര്‍ധിക്കും എന്ന് മാത്രമല്ല, തിളക്കമുള്ള ചര്‍മ്മവും ഊര്‍ജ്ജസ്വലതയും സ്വന്തമാക്കാം.

Back to top button
error: