KeralaNEWS

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിനു പിന്നാലെ ജാമ്യത്തുക തട്ടിപ്പും; സി.പി.എം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പരാതി

തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് ആരോപിച്ചു ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഏരിയ കമ്മിറ്റി മുന്‍ അംഗം പരാതി നല്‍കി.

സമരക്കേസില്‍പ്പെട്ടവരെ ജാമ്യത്തിലിറക്കാന്‍ എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാല്‍ ഈ തുക തിരികെ ലഭിച്ചെന്നും ഇതു പാര്‍ട്ടിക്കു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ ആരോപണം. ചാല ഏരിയ കമ്മിറ്റിയിലാണു ഫണ്ട് തട്ടിപ്പ് ആരോപണം ഉണ്ടായത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രതിഷേധത്തിനിടെ 8 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെ ജാമ്യത്തിലിറക്കാനാണ് 8 ലക്ഷംരൂപ പിരിച്ചത്.

Signature-ad

10 ലോക്കല്‍ കമ്മിറ്റികളാണു പണം പിരിച്ചത്. ഒരു വര്‍ഷം മുന്‍പ് കേസ് പിന്‍വലിച്ചതോടെ തുക പ്രതികളുടെ അക്കൗണ്ടിലെത്തി. ഒരു ലക്ഷം രൂപയാണ് ഓരോ ആളിന്റെയും അക്കൗണ്ടിലെത്തിയത്. ഏരിയ നേതാക്കള്‍ക്കു പ്രവര്‍ത്തകര്‍ പണം കൈമാറി. ഈ തുക പാര്‍ട്ടി അക്കൗണ്ടിലേക്കു കൈമാറാനോ ചെലവ് കമ്മിറ്റികളില്‍ അവതരിപ്പിക്കാനോ നേതാക്കള്‍ തയാറായില്ല. പണം തട്ടിയെടുത്തവര്‍ക്കെതിരെ നടപടി വേണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു.

Back to top button
error: