CrimeNEWS

വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചങ്ങനാശ്ശേരി പോലീസി​ന്റെ നൈറ്റ് പെട്രോളിംഗിനിടെ പിടിയിൽ

ചങ്ങനാശ്ശേരി: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പാണാവള്ളി കിഴക്കേ വേലിക്കകത്ത് വീട്ടിൽ സനിൽ കെ.എസ് (39) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല പൂച്ചാക്കൽ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രി ചങ്ങനാശ്ശേരി പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ പിടിയിലാകുന്നത്.

ഇയാൾ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, രാജ് മോഹൻ, സി.പി.ഓ മാരായ അനീഷ് കുമാർ, മോബിഷ്, കുര്യാക്കോസ് എബ്രഹാം,സജീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൂച്ചാക്കൽ പോലീസിന് കൈമാറി.

Back to top button
error: