പട്ന: തര്‍ക്കത്തിനിടെ ഭാര്യമാര്‍ യുവാവിനെ കുത്തിക്കൊന്നു. ബിഹാര്‍ ഛാപ്ര സ്വദേശിയായ ആലംഗീര്‍ അന്‍സാരി(45)യാണ് മരിച്ചത്.
സംഭവത്തില്‍ ആലംഗീറിന്റെ ആദ്യ ഭാര്യ സല്‍മയെയും രണ്ടാം ഭാര്യ ആമിനയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ താമസിച്ച് ജോലി ചെയ്യുന്ന ആലംഗീര്‍ 10 വര്‍ഷം മുൻപാണ് സല്‍മയെ വിവാഹം ചെയ്യുന്നത്.6 മാസം മുൻപ് ആലംഗീര്‍ ആമിനയെയും വിവാഹം ചെയ്തു.കഴിഞ്ഞ ദിവസം മൂന്നു പേരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് പിന്നീട് കത്തിക്കുത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.