IndiaNEWS

ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ദാർസി:ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.
പ്രകാശം ജില്ലയിലെ ദാര്‍സിയില്‍ തിങ്കളാഴ്‌ച അര്‍ധ രാത്രിയോടെയാണ് അപകടമുണ്ടായത്. വിവാഹ സല്‍ക്കാരത്തിനായി പോയവര്‍ സഞ്ചരിച്ച ബസാണ് സാഗര്‍ കനാലിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

പ്രകാശം ജില്ലയിലെ പൊദിലിയില്‍ നിന്ന് കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനാഡയിലേക്ക് പോവുകയായിരുന്നു ബസ്.അപകടസമയത്ത് 40 പേര്‍ ബസില്‍ ഉണ്ടായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബസിന്‍റെ അമിത വേഗതയും ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: