KeralaNEWS

പല്ലികളെക്കൊണ്ടു പൊറുതി മുട്ടിയ വീട്ടമ്മമാർക്ക് ആശ്വാസ വാർത്ത…! പല്ലികളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ ഈ പൊടിക്കൈകള്‍ പ്രയോഗിക്കൂ

    വീടിനുള്ളിലെ ഏറ്റവും വലിയ ശല്യക്കാരനാണ് പല്ലി. ഇതിനെ തുരത്താനുള്ള വഴിയറിയാതെ പൊറുതിമുട്ടുകയാണ് വീട്ടമ്മമാർ. മഴക്കാലമായാൽ വീടിനുള്ളില്‍ പ്രാണികളുടെയും പല്ലികളുടെയും ശല്യം രൂക്ഷമാണ്. നഗരമോ ഗ്രാമമോ ആകട്ടെ, എല്ലായിടത്തും ആളുകള്‍ ഈ പ്രശ്‌നം നേരിടുന്നു. വീടുകളില്‍ പല്ലി വരുന്നത് പതിവാണെങ്കിലും മഴക്കാലത്ത് ഇവയുടെ ശല്യം ഇരട്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീടിന്റെ പരിസരം നല്ലതും വൃത്തിയുള്ളതുമായി നിലനിര്‍ത്താനായി  പല്ലിയെ വീട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

എന്തുകൊണ്ട് പല്ലി വരുന്നു?

Signature-ad

ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കും. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്പുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും. ചെറുപ്രാണികളെ തിന്നാല്‍ പല്ലിയും എത്തും. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കൃത്യമായി വൃത്തിയാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

കുരുമുളക് സ്‌പ്രേ

കുരുമുളക് സ്‌പ്രേ വീട്ടില്‍ നിന്ന് പല്ലികളെ അകറ്റാനുള്ള മികച്ച മാര്‍ഗമാണ്. നിങ്ങള്‍ക്ക് വീട്ടില്‍ കുരുമുളക് സ്‌പ്രേ എളുപ്പത്തില്‍ തയ്യാറാക്കാം.
ആദ്യം കുറച്ച് കുരുമുളക് എടുത്ത് പൊടിച്ചെടുക്കുക. ഇനി ഇത് വെള്ളത്തില്‍ നന്നായി ഇളക്കി ഒരു സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ഈ മിശ്രിതം പല്ലികളെ കാണുന്ന സ്ഥലങ്ങളില്‍ തളിക്കുക. കുരുമുളകിന് പകരം മുളകുപൊടി കലര്‍ത്തിയും മിശ്രിതം ഉണ്ടാക്കാം. ഇത് തളിക്കുന്നതിലൂടെ പല്ലികളില്‍ നിന്ന് മുക്തി നേടാനും കഴിയും.

ഉള്ളി- വെളുത്തുള്ളി

വെളുത്തുള്ളിക്കും ഉള്ളിക്കും കാഠിന്യമേറിയ മണം ഉണ്ട്, ഇത് പല്ലികളെ ഓടിക്കാന്‍ സഹായിക്കുന്നു. എളുപ്പത്തില്‍ പല്ലികളെ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. വെളുത്തുള്ളിയോ ഉള്ളിയോ ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇടുക. പല്ലിശല്ല്യത്തിനൊരു പരിഹാരമാകും. ഉള്ളി ജ്യൂസ് ഉണ്ടാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിക്കുകയും ചെയ്യാം.

കാപ്പിപ്പൊടി

പല്ലികളെ കൊല്ലാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണിത്. കാപ്പിപ്പൊടിയും പുകയിലയും കൂടി ചേര്‍ന്ന മിശ്രിതം ചെറിയ ബോളുകളാക്കി പല്ലികള്‍ കൂടുതലായി വരുന്നിടത്ത് വെക്കുക.

മുട്ടത്തോട്

മുട്ടത്തോടിന്റെ ഗന്ധം പല്ലികള്‍ക്ക് സഹിക്കാനാവില്ല. ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. മുട്ടത്തോടിന്റെ ഗന്ധത്തില്‍ നിന്ന് പല്ലികളും ഓടിപ്പോകും.

തണുത്ത വെള്ളം

പല്ലികള്‍ക്ക് അതികം ചൂടോ തണുപ്പോ താങ്ങാനാകില്ല. തണുത്ത വെള്ളം പല്ലികളെ ഓടിക്കാന്‍ സഹായിക്കും. പല്ലിയെ കണ്ടാല്‍ തണുത്ത വെള്ളം തളിക്കുക. പിടഞ്ഞുവീണാല്‍ പുറത്തുകളയുക.

Back to top button
error: