കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം എൽഡിഎഫിനൊപ്പം കൂറുമാറിയ തോമസ് ചാഴി എംപി ഫണ്ട് ചെലവഴിക്കുന്നതിൽ താനാണ് സംസ്ഥാനത്തെ ഒന്നാമത്തെ എന്ന് പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോട്ടയം പാർലമെൻറിൽ മണ്ഡലത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ കോടതി ഉത്തരവ് പോലും കാറ്റിൽപറത്തി തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ കബളപ്പിക്കുക യാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ എല്ലാ എം.പി. മാർക്കും ലഭിച്ച 7 കോടി രൂപ ചെലവഴിച്ചതിനുശേഷം 2023 24 വർഷത്തെ രണ്ടര കോടി രൂപ കൂടി കൈപ്പറ്റി ചിലവഴിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒമ്പതരക്കോടി രൂപ നേടിയെടുത്ത് ചെലവഴിച്ചു വരുന്ന പ്രേമചന്ദ്രനെക്കാൾ 7 കോടി രൂപ ലഭിച്ച ചിലവഴിച്ച താനാണ് ഒന്നാമൻ എന്ന് തോമസ് ചാഴികാടൻ വ്യാജ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനായി കൃത്യമായ കണക്കുകൾ അടങ്ങുന്ന ബോർഡ് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിലിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ല കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യ പ്രസംഗം നടത്തി. യുഡിഎഫ് ജില്ല സെക്രട്ടറി അസീസ് ബഡായിൽ ,നേതാക്കളായ പ്രിൻസ് ലൂക്കോസ്, ടി സി അരുൺ , മദൻലാൽ , റഫീഖ് മണിമല , തമ്പി ചന്ദ്രൻ , കുര്യൻ പി കുര്യൻ, ബിനു ചെങ്ങളം, ഷിബു എഴെ പുഞ്ചയിൽ, പി.എം.സലിം, ജോസുകുട്ടി നെടുമുടി,ജയചന്ദ്രൻ, കുഞ്ഞ് കളപ്പുര,അബ്ദുൾ കരിം മുസ്ലിയാർ ,അഖിൽ കുര്യൻ, പി.പി.മുഹമ്മദ് കുട്ടി,നോയൽ ലൂക്ക്, ഫാറുക്ക് പാലം പറമ്പിൽ , ടീംസ് തോമസ്, ഷാജി തട്ട പറബിൽ, അഭിഷേക് ബൈജു, സോമൻ പുതിയാട്ട്,ടോം ജോസഫ്, ബിനോയി ഇതുപ്പാൻ, മഞ്ചു ലാൽ,തുടങ്ങിയവർ പങ്കെടുത്തു.