ഹൈദരാബാദ്: സ്വകാര്യ ഭാഗം മുറിച്ച നിലയിൽമെഡിക്കൽ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സെക്കന്തരാബാദ് ഗാന്ധി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ദീക്ഷിത് റെഡ്ഢിയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിന്‍റെ മൃതദേഹം.
ഇന്നലെ, വൈകുന്നേരത്തോടെ മുറിക്കുള്ളിലാണ് ദീക്ഷിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയില്‍ ദീക്ഷിതിന്‍റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ മുറിക്കുള്ളില്‍ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിന്‍റെ സ്വകാര്യഭാഗം മുറിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വാറങ്കല്‍ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ സോമിറെഡ്ഡി – കരുണ ദമ്ബതികളുടെ മകനാണ് ദീക്ഷിത്. 20 വര്‍ഷം മുന്‍പാണ് ഇവര്‍ ഹൈദരാബാദിലെ പാപിറെഡ്ഢി നഗറിലേക്ക് എത്തിയത്.