കോഴിക്കോട്: മഴയില്‍ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം നിലംപൊത്തി. ഞായറാഴ്ച രാത്രി 11.15ഓടെ പൂളക്കടവ്-മെഡിക്കല്‍ കോളജ് പാതയില്‍ ഇരിങ്ങാടംപള്ളി സുജാതയുടെ നാലു മുറികളുള്ള ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.
രാത്രി ആളില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ സ്ലാബിനടിയില്‍പെട്ട് നശിച്ചു.
കാലപ്പഴക്കംകൊണ്ടും സമീപത്തെ വെള്ളക്കെട്ടും കാരണമാണ് കെട്ടിടം തകര്‍ന്നതെന്ന് ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം പറഞ്ഞു.