മയ്യനാട് ജന്മംകുളത്തിനും പഴയ ഡി.ജെ.എം ആശുപത്രിക്കും ഇടയിലുള്ള റോഡിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ യുവതികള്‍ ജോലിക്ക് പോകുമ്ബോഴാണ് ആക്രമണം.
കഴിഞ്ഞ മാസവും ഇതേപോലെ സംഭവം നടന്നിരുന്നു. സ്ഥിരമായി നടന്നുപോകുന്ന യുവതിക്കാണ് അന്ന് ദുരനുഭവം ഉണ്ടായത്. തൊട്ടടുത്ത ദിവസം സൈക്കിളില്‍ പോകുന്ന യുവതിക്ക് നേരെയും ഇതേ സ്ഥലത്ത് വച്ച് പീഡനശ്രമം നടന്നു. സൈക്കിളില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിറുത്തി ആക്രമിക്കാൻ ശ്രമിക്കവേ സൈക്കിളുമായി വീണ് യുവതിക്ക് പരുക്കേറ്റിരുന്നു. എന്നിട്ടും റോഡിൽ തന്നെ കീഴ്പ്പെടുത്താനുളള ശ്രമവും നടത്തി. കഴിഞ്ഞ ദിവസം സംഭവം ആവര്‍ത്തിച്ചതോടെയാണ് യുവതികള്‍ പോലീസിൽ പരാതിപ്പെട്ടത്.
പ്രദേശത്ത് താത്കാലിക ഷെഡില്‍ കുടുബമായി താമസിക്കുന്നവരാണ് യുവതികള്‍. പ്രദേശത്തെ വീടുകളില്‍ അടുക്കള ജോലിക്ക് പോകുന്നവരാണ് ഇവര്‍. ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞതായി സൂചനയുണ്ട്. പ്രദേശവാസികളായ പെണ്‍കുട്ടികള്‍ക്ക് നേരെയും ബൈക്കിലെത്തുന്ന യുവാക്കള്‍ ഇത്തരത്തില്‍ ആക്രമണ ശ്രമം നടത്തുന്നതായി പരാതിയുണ്ട്.