ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്തമഴയില്‍ വൻനാശനഷ്ടവും ജീവഹാനിയും. കഴിഞ്ഞ 48 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് സൈനികര്‍ അടക്കം 24 പേരാണ് മരിച്ചത്.
പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു.ഡല്‍ഹിയില്‍ ഇന്നു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര റെയില്‍വേ 17 ട്രെയിനുകള്‍ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു.
പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നീ സൈനികർ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. ദോഡയില്‍ ബസിനു മുകളിലേക്കു മണ്ണും കല്ലും വീണ് 2 പേര് മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.രാജസ്ഥാനില്‍ മിന്നലേറ്റ് ദമ്ബതികളും വെള്ളക്കെട്ടില്‍ മുങ്ങി 3 പേരും മരിച്ചു. പഞ്ചാബിലും കനത്ത നാശമുണ്ടായി. യപിയില്‍ 5 പേര് മരിച്ചു. ഡല്‍ഹിയില്‍ കരോള്‍ബാഗില്‍ വീടിന്റെ ചുമരിടിഞ്ഞ് വീട്ടമ്മ മരിച്ചു.