KeralaNEWS

കോട്ടയം-സേലം റൂട്ടിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

കോട്ടയം: ഇവിടെ നിന്നും സേലത്തേക്ക് വന്ദേഭാരത് ട്രെയിൻ വേണമെന്ന് ആവശ്യം.
രാത്രി 11 മണിയോടെ കോട്ടയത്ത് നിന്നും ആരംഭിച്ച് പിറ്റേന്ന് രാവിലെ സേലത്തെത്തുന്ന വിധം ട്രെയിൻ ക്രമീകരിക്കണമെന്നാണ് ആവശ്യം.
വിദ്യാർത്ഥികളും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരുള്ള റൂട്ടാണ് കോയമ്പത്തൂർ, സേലം.
എന്നാൽ രാത്രികാല ട്രെയിനുകൾ ഇല്ലാത്തതിനാൽ ഇവരിലേറെയും അമിത ചാർജ് നൽകി ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്.വിദ്യാലയങ്ങൾ തുറന്നതോടുകൂടി ഈ‌ റൂട്ടിൽ  തിരക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്.
പുലർച്ചെ കോയമ്പത്തൂർ എത്തത്തക്കവിധം കോട്ടയം-സേലം റൂട്ടിൽ രാത്രി യാത്ര സാധ്യമാകുന്ന തരത്തിൽ വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Back to top button
error: