റായ്‌ബറേലി: ഉത്തര്‍പ്രദേശില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു.
റായ്‌ബറേലിയിലെ ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗത കാ പൂര്‍വ ഗ്രാമത്തിലാണ് സംഭവം. ഗഡഗഞ്ച് സ്വദേശികളായ സോനുവിന്‍റെ മകൻ അമിത്, മകള്‍ സോനം, വിക്രമിന്‍റെ മക്കളായ വൈശാലി, രൂപാലി, ജീതുവിന്‍റെ മകള്‍ റിതു എന്നിവരാണ് മരിച്ചത്.
ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗത പൂര്‍വയിലെ സ്വദേശികളാണ് അഞ്ച് കുട്ടികളും. കുട്ടികളുട നിലവിളികേട്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. കുളത്തില്‍ ജലനിരപ്പ് കൂടുതലായതിനാല്‍ കുട്ടികളെ നീന്തി രക്ഷപ്പെടുത്താൻ ഏറെ പ്രയാസമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.