IndiaNEWS

പ്രേരണ ദേശീയ പതാക;വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്

ചെന്നൈ:വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിറം മാറ്റാനുള്ള തീരുമാനത്തെ ന്യായീകരിച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്.ദേശീയ പതാകയാണ് ഇതിന് പിന്നിലുള്ള പ്രേരണയെന്ന് മന്ത്രി പറഞ്ഞു.
വെള്ള – നീല നിറം മാറ്റി കാവി – കാപ്പിക്കളര്‍ നല്‍കാനുള്ള നീക്കം ചര്‍ച്ചയായതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് വന്ദേ ഭാരതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാവി നിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ മന്ത്രി നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
അതേസമയം വന്ദേഭാരതിന്റെ നിറം മാറ്റത്തിലൂടെ ബിജെപിയുടെ തനിനിറമാണ് പുറത്തു വരുന്നതെന്നടക്കമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: