IndiaNEWS

എങ്ങനെ മനസ്സിലായി അത് മോദിയാണെന്ന് ? കജോളിനെ പിന്തുണച്ചും തള്ളിയും സോഷ്യല്‍ മീഡിയ

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന ബോളിവുഡ് നടി കജോളിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ.എന്നാല്‍ ചിലര്‍ ഇതിനെ വര്‍ഗീയ വല്‍കരിക്കുകയും കജോളിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്.

അതേ സമയം കജോള്‍ ഒരാളുടെയും പേര് പറയാതിരുന്നിട്ടും അത് മോദിയെ കുറിച്ചാണെന്ന് എങ്ങനെ മനസിലായി എന്ന് പരിഹസിക്കുന്നവരുമുണ്ട്.പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്നും ഇതിന് പിന്നിൽ മറ്റ്  ലക്ഷ്യങ്ങളൊന്നുമില്ലെന്നും കജോള്‍ വ്യക്തമാക്കി.

 

Signature-ad

ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നതെന്നും മാറ്റങ്ങളില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും എന്നാല്‍ ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുമായിരുന്നു ബോളിവുഡ് താരം കാജോൾ പറഞ്ഞത്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ ഇക്കാര്യം പറഞ്ഞത്.

Back to top button
error: