FoodNEWS

മഴക്കാല രാത്രികളില്‍ ആരോഗ്യത്തിന് ഏറെ നല്ലത്-കഞ്ഞി

പൊതുവേ വിശപ്പ് കൂടുതലായി തോന്നുന്ന സമയമാണ് മഴക്കാലം.ഈ സമയത്ത് കയ്യില്‍ കിട്ടിയത് വാരിക്കഴിയ്ക്കുന്നത് ദോഷം ചെയ്യും.
മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്.
ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍.
മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് വളരെ നല്ലത്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ മികച്ചതാണ്. ഔഷധക്കഞ്ഞി അല്ലെങ്കില്‍ കര്‍ക്കിടക കഞ്ഞി കുടിക്കാൻ നിര്‍ദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ്.
ഇപ്പോഴത്തെ തലമുറയില്‍ കഞ്ഞി പ്രണയമുള്ളവര്‍ ചുരുങ്ങും.മാത്രമല്ല, ആരോഗ്യത്തെ പറ്റിയും ഡയറ്റിനെ പറ്റിയുമെല്ലാം ചിന്ത വന്നപ്പോള്‍ രാത്രി സമയത്ത് അരിയാഹാരം തന്നെ ഒഴിവാക്കിയവരുമുണ്ട്.പ്രത്യേകിച്ചും പ്രമേഹവും അമിതവണ്ണവുമെല്ലാമുളളവര്‍.
എന്നാല്‍ മഴക്കാല രാത്രികളില്‍ ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് കഞ്ഞി.വെറും കഞ്ഞിയല്ല, നല്ല ചൂടു കഞ്ഞി.ഒപ്പം ലേശം നെയ്യു കൂടി ചേര്‍ത്താല്‍ ഗുണമേറും.നെയ്യ് കൊഴുപ്പല്ലേ, കൊളസ്‌ട്രോള്‍ വരില്ലേ തുടങ്ങിയ ചിന്തകളുള്ളവരുണ്ട്.ഇതു മിതമായി കഴിച്ചാല്‍ ദോഷമല്ല, ഗുണമാണുള്ളത്.
കഞ്ഞി കുടിയ്ക്കാന്‍ പലരേയും അലട്ടുന്ന ഭയം പ്രമേഹത്തിൻറെ സാധ്യതയാണ്. ഇതിന് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. ഇതില്‍ നെയ്യു ചേര്‍ക്കുമ്പോള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയുകയാണ് ചെയ്യുന്നത്. അതായത് പ്രമേഹ സാധ്യത കുറയുന്നു. ഇത് ഷുഗറിനെ പതുക്കെ മാത്രമേ രക്തത്തിലേയ്ക്കു കടത്തി വിടുന്നുള്ളൂ. ഇതാണ് ഇതിനുളള ഒരു കാരണമായി പറയുന്നത്. പ്രമേഹ രോഗികള്‍ക്ക് ചോറിലും കഞ്ഞിയിലും അല്‍പം നെയ്യു ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.
ദഹന പ്രശ്‌നങ്ങള്‍ മഴക്കാലത്ത് സാധാരണയാണ്. ഭക്ഷണം ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇതിന് രാത്രിയിലെ കഞ്ഞി നല്ലൊരു പ്രതിവിധിയാണ്. പെട്ടെന്നു ദഹിയ്ക്കും. നെയ്യു ചേര്‍ക്കുമ്പോള്‍ ദഹനം വേഗമാകും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വയറിനെ ആല്‍ക്കലൈനാക്കി മാറ്റുന്ന ക്ഷാര സ്വഭാവമുള്ള ഒന്നാണ് നെയ്യ്.

Back to top button
error: