KeralaNEWS

ഒറ്റ പ്രവേശന പരീക്ഷയിലൂടെ ബിരുദവും ബി.എഡും നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം; കൂടുതൽ വിവരങ്ങൾ

കാസർകോട്:ഹയര്‍ സെക്കൻഡറി കഴിഞ്ഞ് അധ്യാപകരാകാൻ ആഗ്രഹമുണ്ടെങ്കില്‍ നാലുവര്‍ഷം കൊണ്ട് ബിരുദവും ബി.എഡും ഒരുമിച്ച്‌ നല്‍കാൻ നാഷനല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എജുക്കേഷൻ (എൻ.സി.ടി.ഇ) കോഴ്സുണ്ട്. കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം.

നിലവില്‍ മൂന്നുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കി വീണ്ടും പ്രവേശന കടമ്ബകള്‍ കടന്ന് രണ്ടുവര്‍ഷത്തെ ബി.എഡ് കൂടി പൂര്‍ത്തിയാക്കാൻ എടുക്കുന്ന പ്രയാസം ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം പ്രയോജനകരമാകുന്നത്.

ഒറ്റ പ്രവേശന പരീക്ഷയിലൂടെ ബിരുദവും ബി.എഡും നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാം. ന്യൂ എജുക്കേഷൻ പോളിസിയുമായി ബന്ധപ്പെടുത്തിയാണ് ഈ കോഴ്‌സ് രൂപകല്‍പന ചെയ്തത്. ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്കായിരിക്കും ഭാവിയില്‍ അധ്യാപനജോലിസാധ്യത കൂടുതൽ.

Signature-ad

ആദ്യമായാണ് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ സര്‍വകലാശാല ആരംഭിക്കുന്നത്. ncet.samarth.ac.in സന്ദര്‍ശിച്ച്‌ ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അന്നുരാത്രി 11.50 വരെ ഫീസ് അടക്കാം. ജൂലൈ 20നും 21നും അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരമുണ്ട്. പരീക്ഷാതീയതി പിന്നീട് അറിയിക്കും. പരീക്ഷക്ക് മൂന്ന് ദിവസം മുമ്ബ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എൻ.ടി.എ ഹെല്‍പ് െഡസ്‌ക്: 01140759000. ഇ-മെയില്‍: [email protected]. വിവരങ്ങള്‍ക്ക് www.cukerala.ac.in.

 

അടുത്തിടെ നാക് പരിശോധനയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കേരള കേന്ദ്ര സര്‍വകലാശാല രാജ്യത്തെ മുന്‍നിരയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.

Back to top button
error: