NEWS

ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവം നേതാക്കളുടെ ശ്രദ്ധക്കുറവ്:ബി രാധാകൃഷ്ണ മേനോന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാലക്കാട് വിജയം വരിച്ച ബിജെപിയിലെ അണികള്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധവും സമൂഹമാധ്യമങ്ങളിലും നടന്നിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതേ കാര്യാലയത്തിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചത്.

ബിജെപി അണികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തനം അപക്വമായിപ്പോയെന്നും അതില്‍ നേതൃത്വത്തിന്റെ കൂടി വീഴ്ചയാണെന്നും മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറി മണക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. അണികളുടെ ആവേശം സംഘടനാ മികവിന് വേണ്ടി ഉപയോഗിക്കാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും രാധാകൃഷ്ണ മേനോന്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ വേണ്ടത്ര വിജയം നേടാന്‍ കഴിയാതെ പോയതില്‍ പാര്‍ട്ടി നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പാര്‍ട്ടി ഇലക്ഷനെ നേരിട്ടത്. കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നും ഇലക്ഷന് മുന്‍പ് നടന്നിട്ടില്ല. കോട്ടയം ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ തിരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട്ടെ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: