Social MediaTRENDING

കാല്‍നൂറ്റാണ്ടിനിപ്പുറം ജാനിക്കുട്ടിയും കുഞ്ഞാത്തോളും കണ്ടുമുട്ടിയപ്പോള്‍!

ന്ന് സ്വന്തം ജാനിക്കുട്ടി എന്നൊരു പേര് കേട്ടാല്‍ സോഡാക്കുപ്പി കണ്ണടയൊക്കെ വച്ച ജോമോളുടെ രൂപം മനസിലേക്ക് വരാത്ത മലയാളികള്‍ ഉണ്ടാവില്ല. ജോമോളെ ഓര്‍ക്കുന്നതിനൊപ്പം ഓര്‍മിക്കുന്ന മറ്റൊരാള്‍ കൂടി ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. പൂച്ചക്കണ്ണുകള്‍ ഉള്ള സുന്ദരിയായ ഒരു കുഞ്ഞാത്തോല്‍. നടി ചഞ്ചല്‍ ആയിരുന്നു ജാനിക്കുട്ടിയുടെ കുഞ്ഞാത്തോലായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരം. ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ചഞ്ചല്‍ 1997 ല്‍ മോഡലിങ്ങിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ടെലിവിഷന്‍ പരിപാടികളിലെ അവതാരകയായി മാറിയ ചഞ്ചല്‍ പിന്നീട് നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവതരിപ്പിച്ചിട്ടുണ്ട്.

1998 ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ജാനകിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ജോമോള്‍ ആയിരുന്നു. ഈ കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോമോള്‍ സ്വന്തമാക്കിയിരുന്നു. ചഞ്ചല്‍ അവതരിപ്പിച്ച കുഞ്ഞാത്തോല്‍ ഇല്ലാതെ ജാനകിക്കുട്ടിയുടെ കഥ പൂര്‍ത്തിയാകില്ല എന്ന് പറയാം. കുഞ്ഞാത്തോലും ജാനകിക്കുട്ടിയും കൂടി ഒരുപോലെ പ്രേക്ഷകഹൃദയത്തില്‍ ചേക്കേറുകയായിരുന്നു. ഏകാന്തത അനുഭവിക്കുന്ന ജാനിക്കുട്ടിയുടെ ജീവിതത്തിലേക്ക് എത്തുന്ന കുഞ്ഞാത്തോലിനെ സിനിമ ഇറങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു.

Signature-ad

ചിരിക്കുമ്പോള്‍ മുറുക്കാന്‍ ചുവന്ന ചുണ്ടുകളും പാലപ്പൂ ഗന്ധവും വെള്ള സാരിയും മുല്ലപ്പൂവും തിളങ്ങുന്ന വെള്ളാരം കണ്ണുകളുമൊക്കെയായി വരുന്ന സുന്ദരിയായ യക്ഷി ആയിരുന്നു കുഞ്ഞാത്തോള്‍. കോഴിക്കോട് സ്വദേശിനിയായ ചഞ്ചലിനെ മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് ഈ ഒരു ഒറ്റ കഥാപാത്രത്തിലൂടെയാണ്. ചെറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്ന ചഞ്ചലിന്റെ ഭരതനാട്യം ഗുരു കലാക്ഷേത്ര വിലാസിനി ആയിരുന്നു. പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്ത് ലാല്‍, ദീലിപ് എന്നിവര്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഓര്‍മ്മച്ചെപ്പ് എന്ന ചിത്രത്തില്‍ സമീറ എന്ന കഥാപാത്രത്തെ ചഞ്ചല്‍ അവതരിപ്പിച്ചെങ്കിലും കുഞ്ഞാത്തോളിന് ലഭിച്ച സ്വീകാര്യത സമീറയ്ക്ക് ലഭിച്ചില്ല.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചല്‍ സെറ്റിലായിരിക്കുന്നത്. നീഹാര്‍, നിള എന്ന രണ്ടുമക്കളും ഭര്‍ത്താവും മാത്രമുള്ള ലോകത്തേക്ക് ചഞ്ചല്‍ ചേക്കേറിയത് സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ട് ആയിരുന്നു. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമായ ചഞ്ചല്‍ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ നൃത്ത രംഗത്ത് സജീവമാണ് എന്നും നൃത്തവിദ്യാലയം നടത്തുന്നുണ്ട് എന്നും പറഞ്ഞിരുന്നു. മകന്‍ നിഹാറും മകള്‍ നിളയും വളരെ ടാലന്റഡാണ് എന്നും മകന് അഭിനയിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടെന്നും ചഞ്ചല്‍ പറഞ്ഞു. ‘മകള്‍ നിഹാര പാട്ടൊക്കെ പാടും, അവരെ ഞാന്‍ എല്ലാ കാര്യത്തിലും എന്‍ഗറേജ് ചെയ്യുന്നുണ്ട്.മക്കള്‍ക്ക് മലയാളം അത്ര അറിയില്ല, തമിഴാണ് വീട്ടിലെ സംസാരഭാഷ’ എന്നും താരം പറയുന്നു.

”കോംപിനേഷന്‍ സീനുകളുണ്ടായിരുന്നത് കൊണ്ടുതന്നെ ആ സിനിമയുടെ സെറ്റില്‍ കൂടുതല്‍ സമയവും ജോമോള്‍ക്കൊപ്പം ആയിരുന്നു. ആ സമയത്ത് നല്ല കൂട്ടായിരുന്നത് കൊണ്ട് അന്നൊക്കെ ജോമോള്‍ക്കൊപ്പം വീട്ടിലൊക്കെ പോയിട്ടുണ്ട്. പിന്നീട് പതിയെ ആ കോണ്ടാക്റ്റ് ഇല്ലാതായി, സൗഹൃദം ഒക്കെ അവസാനിച്ചു” -എന്നായിരുന്നു ജോമോളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്റര്‍വ്യൂവില്‍ ചഞ്ചല്‍ പറഞ്ഞിരുന്നത്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ജാനിക്കുട്ടി തന്റെ പ്രീയപ്പെട്ട കുഞ്ഞാത്തോളിനെ കണ്ടുമുട്ടിയിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.

രണ്ടാള്‍ക്കും വര്ഷമിത്ര കഴിഞ്ഞിട്ടും വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല എന്നാണു ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കാലം മുന്നോട്ട് പോകുമ്പോള്‍ പ്രായം കൂടുകയല്ലേ വേണ്ടത്, എന്നാല്‍ ഇവര്‍ രണ്ടാളും പ്രായം കൂടിയപ്പോള്‍ കൂടുതല്‍ സുന്ദരിമാരായ എന്നും ആരാധകര്‍ പറയുന്നു. ചഞ്ചലിന്റെ വെള്ളാരം കണ്ണുകള്‍ക്ക് ഇന്നും ആ പഴയ തിളക്കം ഉണ്ട് എന്നും രണ്ടാള്‍ക്കും ഒരുമിച്ച് ഇനിയും അഭിനയത്തിലേക്ക് മടങ്ങി വന്നുകൂടെ, ജാനിക്കുട്ടിയെ ഒന്ന് റീമേക്ക് ചെയ്താല്‍ നിങ്ങള്‍ രണ്ടാളും അതില്‍ അഭിനയിക്കുവാന്‍ ഇനിയും വരുമോ തുടങ്ങിയ ചോദ്യങ്ങളും ആരാധകര്‍ തങ്ങളുടെ പ്രീയപ്പെട്ട ഈ താരങ്ങളോട് ചോദിക്കുന്നുണ്ട്.

സിനിമയിലെ സുഹൃത്തുക്കള്‍ തനിക്ക് വളരെ കുറവാണ്. അമേരിക്കയില്‍ സെറ്റിലായത് കൊണ്ടും നാട്ടിലേക്കുള്ള യാത്രകള്‍ വളരെ കുറവ് ആയതുകൊണ്ടും സൗഹൃദങ്ങള്‍ കുറവാണു എന്ന് ചഞ്ചല്‍ പറയുന്നു. അമേരിക്കയില്‍ നൃത്തവിദ്യാലയം തുടങ്ങിയ സമയത്ത് അവിടെത്തന്നെയുള്ള ദിവ്യാ ഉണ്ണി ഒരുപാട് സഹായിച്ചിരുന്നതായും ഒരു അഭിമുഖത്തില്‍ ചഞ്ചല്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് ഇനി മടങ്ങി വരാന്‍ തനിക്ക് ആഗ്രഹമില്ലെന്നും നടി പറഞ്ഞിരുന്നു.

 

Back to top button
error: