മെക്സിക്കോ സിറ്റി: ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് സാത്താന് സേവകന്! മെക്സിക്കോ സ്വദേശിയായ അല്‍വാരോ (32) ആണ് ഭാര്യ മരിയ മോണ്‍സെറാട്ടിനെ (39) കൊലപ്പെടുത്തിയത്. ജൂണ്‍ 29ന് മെക്സിക്കോയിലാണ് സംഭവം നടന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് ലഹരിയിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഭാര്യയുടെ തലയോട്ടി യുവാവ് ആഷ്ട്രേയായി ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ്
അല്‍വാരോയും മരിയയും തമ്മിലുള്ള വിവാഹം നടന്നത്. മുന്‍പ് ഉണ്ടായിരുന്ന ബന്ധത്തില്‍ മരിയയ്ക്ക് അഞ്ച് കുട്ടികളുണ്ട്. കൊലപാതകം നടത്തിയ വിവരം അല്‍വാരോ ഈ കുട്ടികളെ അറിയിച്ചിരുന്നു. അമ്മയെ കൊന്ന് ബാഗിലാക്കിയെന്നും മൃതദേഹം വന്ന് കൊണ്ട് പോകണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.
സാത്താന് നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അല്‍വാരോ പോലീസിനോട് പറഞ്ഞു. കത്തിയും ചുറ്റികയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. മരണം സംഭവിച്ച ശേഷം ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചു. കുറച്ച് ഭാഗം വീടിന് സമീപത്തെ പ്രദേശങ്ങളില്‍ വലിച്ചെറിയുകയും ബാക്കി ഭാഗം വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തെന്ന് യുവാവ് പറഞ്ഞു.
മരിയയുടെ തലച്ചോറിന്റെ ഭാഗങ്ങള്‍ മെക്സിക്കന്‍ ഭക്ഷണമായ ടാക്കോസിനൊപ്പം ചേര്‍ത്ത് കഴിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും യുവാവ് നടത്തി. അല്‍വാരോ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിയയുടെ ആദ്യ ബന്ധത്തിലുള്ള മക്കള്‍ക്ക് ഇയാളില്‍നിന്ന് ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മരിയയുടെ അമ്മ പോലീസിനോട് പറഞ്ഞു.
നിര്‍മാണ തൊഴിലാളിയായ അല്‍വാരോ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിയയുടെ അമ്മ പറയുന്നു. മയക്കുമരുന്നിനും അടിമയാണിയാള്‍. സാത്താന് ആരാധനയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകളിടുമായിരുന്നു. അതിന്റെ രൂപവും ശരീരത്തില്‍ പച്ച കുത്തിയിട്ടുണ്ട്. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദുര്‍മന്ത്രവാദം നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങള്‍ പലതും ഇനിയും കണ്ടെത്താനുള്ളതിനാല്‍ സംസ്കാരം നടത്താനായിട്ടില്ല.