HealthNEWS

പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്; ആഹാര ശീലത്തില്‍ ഉൾപ്പെടെ മാറ്റം വരുത്തണം

തിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്.ഇതിന് ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വെള്ളം ധാരാളം കുടിക്കണം. കുടാതെ കായിക വിനോദങ്ങൾ ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം.പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ  വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മലബന്ധമുള്ളവര്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല. ഇത് മലബന്ധത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും ശീലമാക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.റോബസ്റ്റ പോലെയുള്ള പഴം, ബീൻസ്,സലാഡ് വെള്ളരി തുടങ്ങിയ പച്ചക്കറികളും മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും.

 

Back to top button
error: