KeralaNEWS

മൂന്ന് ‍സ്‌കൂൾ വിദ്യാര്‍ത്ഥിനികളെ മദ്യം നൽകി ലൈംഗികമായി പിഡിപ്പിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം:സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്നു പേരെ മദ്യം നൽകി ലൈംഗികമായി പിഡിപ്പിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
17വയസുകാരായ കുട്ടികളെ വശീകരിച്ച്‌ പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച്‌ ബിയറിൽ ബ്രാൻഡി മിക്സ് ചെയ്ത് നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നാലിന് രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം.കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.പതിവിലും വൈകി വീട്ടിലെത്തിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

Back to top button
error: