Lead NewsNEWS

എൽ.ഡി. എഫ് വിജയാഹ്ലാദം എകെജി സെന്ററിൽ

കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമായിരുന്നു എല്‍ഡിഎഫിന്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ഇടതുമുന്നണി മുമ്പിലെത്തി.

Signature-ad

ഗ്രാമപഞ്ചായത്തുകളില്‍ 503ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 107ഉം ജില്ലാ പഞ്ചായത്തുകളില്‍ പത്തും മുനിസിപ്പാലിറ്റികളില്‍ 37ഉം കോര്‍പ്പറേഷനുകളില്‍ നാലും ഇടത്തുമാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്.

പിണറായി വിജയന്‍ സര്‍ക്കാറിനുള്ള വോട്ട് ആയാണ് ഈ ജനവിധിയെ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിരവധി വിവാദങ്ങള്‍ക്കിടയിലും പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫിന് വന്‍മുന്നേറ്റം നേടിക്കൊടുത്തത് എന്ന് പറയാതെ തരമില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.

ഇപ്പോഴിതാ വിജയാഹ്ലാദം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്. മുഖ്യമന്ത്രിയെ കൂടാത കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഗണേശ് കുമാര്‍, കാനം രാജേന്ദ്രന്‍, ജോസ്.കെ.മാണി, കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: