
മഴക്കാലത്ത് കന്നുകാലികളുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണം.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കണം.
തണുപ്പിനെ അതിജീവിക്കാൻ ഊര്‍ജം കൂടുതലുള്ള തീറ്റകള്‍ നല്‍കണം.
ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കര്‍പ്പൂരം, കുന്തിരിക്കം, തുമ്ബ എന്നിവ പുകയ്ക്കാം
തീറ്റ സാധനങ്ങള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം.
ചെറിയ മുറിവുകള്‍ക്കടക്കം ആവശ്യമായ ചികിത്സ നല്‍കണം
കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിൻ ലായനി ഉപയോഗിച്ച് കാമ്ബുകള്‍ മുക്കുന്നത് അകിട് വീക്കം തടയാൻ സാധിക്കും.
. വെറ്ററിനറി ഡോക്ടമാരുടെ നമ്പർ കരുതണം
കാലികളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള മുൻകരുതൽ സ്വീകരിക്കണം.
അടയന്തര മൃഗചികിത്സയ്ക്ക്- 1962






