Social MediaTRENDING

ഭാര്യയെ ഓര്‍ത്ത് അഭിമാനമെന്ന് റോണ്‍സണ്‍; വിമാന യാത്രയില്‍ രോഗിയെ രക്ഷിച്ച് ഡോ. നീരജ

ലയാളം സീരിയലുകളില്‍ വില്ലന്‍ കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് റോണ്‍സണ്‍. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ആണ് താരം കൂടുതല്‍ മലയാളികള്‍ക്ക് സുപരിചിതനായത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് 92-ാമത്തെ എപ്പിസോഡില്‍ ആയിരുന്നു താരത്തിന്റെ ബി?ഗ് ബോസ് പടിയിറക്കം. ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ അഭിനയ ജീവിതത്തിലേക്ക് തിരികെ പോയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റോണ്‍സണ്‍ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്.

റോണ്‍സന്റെ ഭാര്യ നീരജ ഡോക്ടര്‍ ആണ്. നീരിജയുമായി ബന്ധപ്പെട്ടാണ് നടന്റെ പോസ്റ്റ്. ഒരു വിദേശ യാത്രയ്ക്കിടെ ഫ്‌ലൈറ്റില്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ വന്നെന്നും സമയോചിതമായി ഇടപെട്ട് ആ രോഗിയുടെ ജീവന്‍ നീരജ രക്ഷിച്ചെന്നും റോണ്‍സണ്‍ പറയുന്നു. ഫ്‌ലൈറ്റില്‍ വച്ചുള്ള ഈ സംഭവത്തിന്റെ വീഡിയോയും നടന്‍ പങ്കുവച്ചു. ജൂലൈ രണ്ടിനാണ് സംഭവം നടന്നത്.

Signature-ad

https://www.instagram.com/reel/CuLztZXPQoM/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

”ഒരു കഥ സൊല്ലട്ടുമാ. ഞാനും ഭാര്യയും വിദേശത്തേക്ക് പോയി തിരികെ വരുമ്പോള്‍ ഫ്‌ലൈറ്റില്‍ ഇരുന്ന ഒരാള്‍ക്ക് പെട്ടെന്ന് സുഖമില്ലാതായി. എമര്‍ജന്‍സി സിറ്റുവേഷനെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്തു. ഫ്‌ലൈറ്റില്‍ ഡോക്ടേഴ്‌സ് ആരെങ്കിലും ഉണ്ടോ? എന്നും ചോദിച്ചു. അതുകേട്ട പാതി അവള്‍ രോഗിയുടെ അടുത്തേക്ക് ഓടി. ആ ക്രിട്ടിക്കല്‍ സിറ്റുവേഷന്‍ സ്മൂത്തായി കൈകാര്യം ചെയ്ത് രോഗിയെ രക്ഷിച്ചു. ഞാനെപ്പോഴും എന്റെ ഭാര്യയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. ഷി ഈസ് ഡോക്ടര്‍ നീരജ. ഇന്ന് അവളുടെ പുറന്തനാള്‍. ജൂലൈ 2. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയും, ജൂലൈ 1 ഡോക്ടേഴ്‌സ് ഡേയാണെന്ന്. ജൂലൈ 2ന് അവളും ജനിച്ചു. അവള്‍ ഡോക്ടറാവാന്‍ വേണ്ടി ജനിച്ചവള്‍. പലപ്പോഴും ഡോക്ടര്‍മാര്‍ മാലാഖമാരാണ്” -എന്നാണ് റോണ്‍സണ്‍ വീഡിയോയില്‍ പറഞ്ഞത്.

റോണ്‍സണെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നീരജയും. മലയാള സിനിമയില്‍ ബാലതാരമായി നിറഞ്ഞുനിന്ന താരത്തെ മലയാളി പ്രേക്ഷകരാരും മറന്നിട്ടില്ല. ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്ന് മാറി തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ഡോക്ടറായ നീരജയുടെയും റോണ്‍സന്റെയും പ്രണയവിവാഹമായിരുന്നു. 2020ലാണ് ഇരുവരും വിവാഹിതരായത്.

 

Back to top button
error: