CrimeNEWS

യാചകര്‍ തമ്മില്‍ തര്‍ക്കം; തമിഴ്‌നാട് സ്വദേശി കുത്തേറ്റു മരിച്ചു, പ്രതി കീഴടങ്ങി

കൊച്ചി: നഗരമധ്യത്തില്‍ മാധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡില്‍ ജോസ് ജങ്ഷനു സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സാബു എന്നയാളാണ് മരിച്ചതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം പ്രതി മട്ടാഞ്ചേരി സ്വദേശി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

 

Back to top button
error: