ഗുഡ്ഗാവ്: ഹരിയാന ബിജെപിയിൽ നിന്ന് കൂട്ട കൊഴിഞ്ഞു പോക്ക്.29 മുൻ ബി.ജെ.പി എം.എല്‍.എമാർ ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
സംസ്ഥാനത്ത് ‘റിവേഴ്‌സ് ഓപറേഷൻ ലോട്ടസ്’ ആണെന്നാണ് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ സംഭവത്തിൽ പ്രതികരിച്ചത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി കാറ്റ് വീശുകയാണെന്ന് ദീപേന്ദര്‍ ഹൂഡ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗവും സര്‍ക്കാരിന്റെ ഭരണത്തില്‍ മടുത്തിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാരിനെ പുറത്താക്കാൻ ജനങ്ങള്‍ മനസിലുറപ്പിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഭിവാനിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ദീപേന്ദര്‍ വ്യക്തമാക്കി.
മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് സൂചന.