IndiaNEWS

എന്‍സിപിയുടെ വിമതര്‍ വന്നതിൽ അതൃപ്തി;അടിയന്തര യോഗം വിളിച്ച് ഷിന്‍ഡെ

മുംബൈ:മഹാരാഷ്ട്രയിലെ സഖ്യത്തിലേക്ക് എന്‍സിപിയുടെ വിമതര്‍ വന്നതോടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ഏക്‌നാഥ് ഷിന്‍ഡെ അടിയന്തര യോഗം വിളിച്ചു.
രണ്ട് മാസം മുമ്ബ് എന്‍സിപിയുമായുള്ള സഖ്യം സാധ്യമല്ലെന്ന് ഷിന്‍ഡെ പക്ഷം പറഞ്ഞിരുന്നു. എന്‍സിപി ഞങ്ങളെ വഞ്ചിച്ച പാര്‍ട്ടിയാണ്. അധികാരമുണ്ടെങ്കില്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നാണ് ഷിന്‍ഡെ പക്ഷത്തിന്റെ വക്താവായ സഞ്ജയ് ഷിര്‍സത്ത് പറഞ്ഞത്.
ബിജെപി എന്‍സിപിയെ ഒപ്പം ചേര്‍ത്താല്‍, മഹാരാഷ്ട്ര ഒരിക്കലും അത് ഇഷ്ടപ്പെടില്ല. ഞങ്ങള്‍ സഖ്യം വിടാന്‍ തീരുമാനിച്ചത്, കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം നില്‍ക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നും ഷിര്‍സത്ത് പറഞ്ഞു.

Back to top button
error: