ആലപ്പുഴ:ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആറ് വീടുകള്‍ തകര്‍ന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകളും തകഴി പഞ്ചായത്ത് ആറാം വാര്‍ഡിൽ ഒരു വീടുമാണ് തകർന്നത്.
വീയപുരം 13-ാം വാര്‍ഡില്‍ താമല്ലൂര്‍ കൈമ്മൂട്ടിവീട്ടില്‍ ആനന്ദവല്ലിയുടെ വീടീന് മുകളില്‍ ആഞ്ഞിലിമരം വീണ് മേല്‍ക്കൂര പൂര്‍ണ്ണമായി നശിച്ചു.ഇവിടെത്തന്നെ വൈഷണവത്തില്‍ പ്രസന്നകുമാര്‍, ഏഴാം വാര്‍ഡില്‍ മലാല്‍ വീട്ടില്‍ സണ്ണി, 12-ാം വാര്‍ഡില്‍ വൃന്ദാവനത്തില്‍ ബാലസുന്ദരം, ആറാം വാര്‍ഡില്‍ കന്നിമേല്‍ തറയില്‍ ചന്ദ്രൻ, തകഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിരുപ്പാല തെക്കേനാലുപറയില്‍ സുധിഷ് കുമാര്‍ എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായി തകര്‍ന്നു.
വീയപുരത്ത് കരിപ്പോലിക്കാട്ടില്‍ ആനന്ദന്റെ ചെറുവള്ളത്തിന് മുകളില്‍ വാകമരം വീണ് വള്ളം പൊട്ടി തകര്‍ന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ജില്ലയിലുടനീളം വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. നിരവധി പേരുടെ കൃഷികളും കാറ്റിലും മഴയിലും നശിച്ചു.