ചെന്നൈ:നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത (26) യാണ് അറസ്റ്റിലായത്.
ഇവരുടെ വീട്ടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
അയല്‍വാസിയിൽ ഉണ്ടായ കുഞ്ഞിനെയാണ് കുളത്തിലെറിഞ്ഞത്.സംഗീതയ്ക്ക് ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ ഗ്യാസിന്റെ അസുഖമാണെന്നാണ് സംഗീത പറഞ്ഞിരുന്നത്.ഇതിനായി മരുന്നുകളും കഴിക്കാറുണ്ടായിരുന്നു.
വീട്ടിലെ ശൗചാലയത്തിലാണ് സംഗീത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് വരുന്നതിന് മുമ്ബ് കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിയുകയായിരുന്നു.