KeralaNEWS

മൂന്നാറിന്റെ പവർഹൗസ് എന്ന ചിന്നക്കനാൽ വെള്ളച്ചാട്ടം

മൂന്നാറിൽ നിന്ന് ആ 18 കിലോമീറ്റർ അകലെയാണ് ചിന്നക്കനാൽ അല്ലെങ്കിൽ പവർ ഹൗസ് വെള്ളച്ചാട്ടം. പച്ച മലനിരകളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം ദേവികുളം നദിയിൽ നിന്നാണ്.
 
.കാലത്തും വൈകിട്ടും എന്നല്ല ഏത് സമയത്തും പ്രകൃതിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിച്ച് സഞ്ചാരികളെ മോഹിപ്പിക്കുന്ന ഒരു ഭൂപ്രദേശമാണിത്. ഒരിക്കലെങ്കിലും മൂന്നാറിലെത്തിയിട്ടുള്ള യാത്രികരുടെ ഹൃദയസ്പന്ദനങ്ങളിൽ എന്നും കൂടെയുണ്ടാകും ചിന്നക്കനാലിന്റെ ദീർഘനിശ്വാസങ്ങൾ.
 
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. പുണ്യനദിയായ ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.
 
അതിവിശാലമായ ക്യാന്‍വാസില്‍ പ്രകൃതിയുടെ മനോഹാരിതയാണ് ഇവിടുത്തെ കാഴ്ച. വനമേഖലകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. ഈ പ്രദേശത്തേക്ക് ട്രക്കിങ് നടത്തുന്നവരും ജീപ്പുകളില്‍ സാഹസികമായി എത്തുന്നവരും അവിസ്മരണീയമായ കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ടാണു മടങ്ങാറുള്ളത്.
 
എപ്പോൾ പോയാലും രസകരമായ കാഴ്ചകളാണെങ്കിലും മഴക്കാലത്തെ ചിന്നക്കനാൽ വെള്ളച്ചാട്ടം വേറെ ലെവലാണ്. പവർഹൗസ് വെള്ളച്ചാട്ടമെന്ന പേരുപോലെ നല്ല പവറിലാണ് ഈ സമയത്തെ ഒഴുക്കും.സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്.
 
 
മൂന്നാറിൽ നിന്നും 17.6 കിലോമീറ്റർ അകലെ, ദേവികുളം കഴിഞ്ഞാണ് ചിന്നക്കനാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. 
 

Back to top button
error: