HealthNEWS

മുടികൊഴിച്ചിലിന് കറ്റാർവാഴ നാലു രീതിയിൽ ഉപയോഗിക്കാം

റ്റാർ വാഴയില്‍ മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കും.

തലയോട്ടിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ  മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

മുടികൊഴിച്ചില്‍ കുറയ്ക്കാൻ കറ്റാര്‍വാഴ ഉപയോഗിക്കേണ്ട വിധം…

Signature-ad

ഒന്ന്…

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ സവാള നീരും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇത് മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി ആരോഗ്യത്തോടെ വളരാനും ഈ പാക്ക് ഗുണം ചെയ്യും.

രണ്ട്…

വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ യോജിപ്പിച്ച്‌ മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും. ‌

മൂന്ന്….

രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും 4 ടേബിൾസ്പൂൺ ആവണക്കെണ്ണയും യോജിപ്പിക്കുക. ശേഷം ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകുക. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇടാവുന്നതാണ്.

നാല്…

മൂന്ന് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇത് നേർത്തെ പേസ്റ്റായി അരച്ചെടുക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ കൂടി ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇത് മികച്ചൊരു പാക്കാണിത്.

Back to top button
error: