KeralaNEWS

സംസ്ഥാനത്ത് വീണ്ടും പനിമരണം; തൃശൂരില്‍ വാദ്യകലാകാരന്‍ പനി ബാധിച്ച്‌ മരിച്ചു

തൃശൂർ:വാദ്യകലാകാരന്‍ പനി ബാധിച്ച്‌ മരിച്ചു.തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്.ഇലത്താള കലാകാരനായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
 തൃശൂര്‍ പൂരം, പെരുവനം പൂരം, തൃപ്രയാര്‍ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു .

Back to top button
error: