”ബിഗ് ബോസിലേക്കുള്ള എന്റെ എന്‍ട്രിയായിരുന്നു ആദ്യം ഞാന്‍ നോക്കിയത്, ആഹാ, എത്ര മനോഹരമായ തെറികള്‍; പിന്നെ നിങ്ങളോട് പറയാനുള്ളത്”
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസണ് 5- ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. അഖില്‍ മാരാരെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കൂടെ നിന്നവര്‍ക്ക് നന്ദി പറയാനാണ് അദ്ദേഹം ലൈവിലെത്തിയത്.
”എല്ലാവര്ക്കും നന്ദി പറയുന്നു. ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹവും കടപ്പാടും അറിയിക്കുകയാണ്. കാരണം ഇന്നലകളില്‍ ആരെങ്കിലുമെന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍ അതെന്റെ ഫേസ്ബുക്കിലെ സുഹൃത്തുക്കളായിരുന്നു. എനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സപ്പോര്‍ട്ട് തന്നത് നിങ്ങളൊക്കെയായിരുന്നു. ബിഗ് ബോസിലേക്കുള്ള എന്റെ എന്‍ട്രിയായിരുന്നു ആദ്യം ഞാന്‍ നോക്കിയത്. അടിയിലെ കമന്റൊക്കെ ഞാന്‍ ഇരുന്ന് വായിക്കുകയായിരുന്നു.
ആഹാ, എത്ര മനോഹരമായ തെറികള്‍. ചുമ്മാ പോയി വായിച്ചുനോക്കിയാല്‍ മതി. അഖില്‍ മാരാരുടെ എന്‍ട്രിയില്‍ പ്രേക്ഷകരുടെ പ്രതികരണം അടിയില്‍ കമന്റായി കിടക്കുന്നുണ്ട്. അത് വായിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. എന്നെ പിന്തുണച്ചവര്ക്കും എനിക്ക് വേണ്ടി സംസാരിച്ചവര്‍ക്കും, എനിക്ക് വേണ്ടി വോട്ട് പിടിച്ചവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. വല്യ വിജയമാണ്. എന്റെയടുത്ത് പറഞ്ഞത്, ബിഗ് ബോസില്‍ തന്നെ ഏകദേശം 80 ശതമാനം വോട്ട് ഒരു മത്സരാര്‍ത്ഥിയില്‍ മാത്രം ചുരുങ്ങിയെന്നാണ്. അപ്പോള്‍ എനിക്ക് ഊഹിക്കാം, നിങ്ങള്‍ എത്രമാത്രം എനിക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്തെന്ന്.
പിന്നെ നിങ്ങളോട് പറയാനുള്ളത് ഹൗസിലുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ക്കൊക്കെ വേണ്ടി വാദപ്രതിവാദങ്ങളും ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടൊക്കെയുണ്ടാകും. ആരെയും വേദനിപ്പിക്കാതിരിക്കുക. ഞാന്‍ ഒരാളെയും വേദനിപ്പിക്കാതിരുന്ന ആളൊന്നുമല്ല. ഹൗസിനകത്ത് വേദനിപ്പിച്ചു. ഗെയിമാണ്. ഒരാളെ ഇമോഷണലി ബ്രേക്കൗട്ട് ചെയ്തിട്ടാണ് നമ്മള് ആ ഗെയിം കളിക്കുന്നത്. പക്ഷേ ഉള്ളില്‍ ആരോടും വിരോധം സൂക്ഷിക്കാതിരിക്കുക. എന്തെങ്കിലും വിരോധമുണ്ടെങ്കില്‍, പരിഹരിക്കുക, കളയുക. ഇതാണ് എന്റെ കാഴ്ചപ്പാട്. എനിക്കാരോടും വിരോധം ഒരിക്കലും തോന്നത്തില്ല. എനിക്കെതിരെ ആര്, എന്ത് ചെയ്താലും ഒരു പരാതിയും ഞാന്‍ ആരുടെയടുത്തും പറയാറില്ല. അപ്പോള്‍ അതുകൊണ്ട്, ഒരു മത്സരാര്ത്ഥിക്കെതിരെയും ഒരു രീതിയിലും നെഗറ്റീവായി പറയാതിരിക്കുക. എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുക. എല്ലാവരും നല്ല മനുഷ്യരാണ്”- അഖില്‍ മാരാര്‍ പറഞ്ഞു.