ഇത് നന്നാക്കാനുള്ള പ്രവൃത്തി അവസാനഘട്ടത്തിലെത്തി. ഇത് പൂര്‍ത്തിയാകുന്നതോടെ ബോട്ട് സര്‍വിസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ ഞായറാഴ്ചയോടെ സര്‍വിസ് ആരംഭിക്കുമെന്നും ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
ആലപ്പുഴയിലേക്ക് മൂന്ന് ബോട്ടാണ് കോട്ടയത്തുനിന്ന് സര്‍വിസ് നടത്തുന്നത്. നദിയില്‍ പോള നിറഞ്ഞതോടെ ഏപ്രില്‍ 16 മുതല്‍ കോടിമതയിലേക്ക് ബോട്ടുകള്‍ എത്തിയിരുന്നില്ല. കോടിമത ബോട്ട് ജെട്ടി മുതല്‍ കാഞ്ഞിരം വെട്ടിക്കാട് മുക്കുവരെയായിരുന്നു പോള നിറഞ്ഞുകിടന്നിരുന്നത്. ഇതോടെ കാഞ്ഞിരത്തുനിന്നായിരുന്നു ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്നത്.
ബോട്ടില്‍ കയറണമെങ്കില്‍ യാത്രക്കാര്‍ കാഞ്ഞിരത്ത് എത്തണമായിരുന്നു. സ്‌കൂള്‍ തുറന്നിട്ടും പോള നീക്കം ചെയ്ത് ജലപാത പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. യാത്രക്കാരുടെ എണ്ണവും കുറഞ്ഞിരുന്നു. പോള ശല്യത്തെ തുടര്‍ന്ന് സഞ്ചാരികളും കോടിമതയെ കൈവിട്ടിരുന്നു.ജലഗതാഗത വകുപ്പിന്‍റെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.
അതിനിടെ, നദീപുനര്‍സംയോജന പദ്ധതി പ്രകാരം നവീകരിച്ച മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ എന്നിവയിലൂടെ വിനോദ ബോട്ട് യാത്രക്കും ആലോചനയുണ്ട്. പദ്ധതി ഓണത്തോടനുബന്ധിച്ച് തുടക്കമാകും.മൂന്ന് നദികളിലെയും ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും യാത്ര.