മംഗലാപുരം:തലപ്പാടിയില്‍ കാസര് കോട് സ്വദേശി ആംബുലൻസ് ഇടിച്ച് മരിച്ചു.കയ്യാറിലെ ഫ്രാൻസിസ് ഡിസൂസയാണ് (62) ഞായറാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്.
നാട്ടിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന ഫ്രാൻസിസിനെ തലപ്പാടി ബാറിന് മുന്നില്‍ കേരളത്തില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഡിസൂസയെ ഡ്രൈവര്‍ അതേ ആംബുലൻസില്‍ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സംഭവത്തില്‍ കേസെടുത്തു.
ഫ്രാൻസിസിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കയ്യാര്‍ ക്രൈസ്റ്റ് കിങ് ദേവാലയത്തില്‍ നടക്കും.