ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.
ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന വിജിത് ശാന്താരാമ ഹെഗാദെ എന്നയാളാണ് ആത്മഹത്യ ചെയ്തത്.37 വയസായിരുന്നു.
വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.വിജിത്തിന്റെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലെന്‍ ഗെയിമുകള്‍ വഴി സമ്ബാദിച്ച പണമെല്ലാം നഷ്ടമായെന്നും 65 ലക്ഷം രൂപയോളം ഇതിനായി ലോണ്‍ എടുത്തിട്ടുള്ളതായുമാണ് കുറിപ്പില്‍ ഉള്ളത്.