ആലപ്പുഴ: ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ചെറുസമ്മാനങ്ങള്‍ പലവട്ടം കിട്ടുന്നവരില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ നികുതി ഈടാക്കിത്തുടങ്ങി. പ്രതിവര്‍ഷം പലതവണയായി 10,000 രൂപയ്ക്കുമുകളില്‍ സമ്മാനം കിട്ടുന്നവരില്‍നിന്നാണ് 30 ശതമാനം നികുതി (ടി.ഡി.എസ്.) പിടിക്കുന്നത്.
ആദ്യഘട്ടം ലോട്ടറി ഓഫീസുകളില്‍ ടിക്കറ്റുമായെത്തി സമ്മാനം കൈപ്പറ്റുന്ന ആളുകളില്‍നിന്നാണു നികുതിയീടാക്കുന്നത്. ആദായനികുതി നിയമം (ഭേദഗതി) 2023 പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനു സരിച്ചാണു നടപടി.