IndiaNEWS

വരുന്നു,വന്ദേ ‘സാധാരൺ’ എക്സ്‌പ്രസ്

യർന്ന നിരക്ക് കാരണം വന്ദേഭാരത് എക്സ്‌പ്രസ് സാധാരണ യാത്രക്കാർക്ക് ഉപകരിക്കപ്പെടുന്നില്ല എന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഇതാ
വന്ദേ സാധാരണ്‍ എക്സ്‌പ്രസ് വരുന്നു.
പേര് സൂചിപ്പിക്കുന്നതു പോലെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ട്രെയിനാണ് ഇത്.വന്ദേ സാധാരണ്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും നോണ്‍ ഏസിയായിരിക്കും.ഇതുവഴി ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കും.ഭക്ഷണവും ഉണ്ടായിരിക്കില്ല.

ഇവയില്‍ സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളും ഉണ്ടായിരിക്കും.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ ഇതിനകംതന്നെ നോണ്‍-ഏസി വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ട്രെയിനുകള്‍ ട്രാക്കിലിറങ്ങിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്ബായി ട്രെയിനുകള്‍ സജീവമായി ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

24 കോച്ചുകളാണ് വന്ദേ സാധാരണ്‍ ട്രെയിനുകളില്‍ ഉണ്ടാവുക. കോച്ചുകളില്‍ സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന സൗകര്യങ്ങളുണ്ടാകും. വന്ദേഭാരതിന് സമാനമായ രീതിയില്‍ ഓട്ടോമാറ്റിക് ഡോറുകളാണ് ഇവയ്ക്കുണ്ടാവുക.
അതേസമയം ട്രെയിനിന്റെ വേഗത സംബന്ധിച്ച്‌ വ്യക്തതയൊന്നും ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ ഇല്ല.വന്ദേഭാരത് ട്രെയിനുകള്‍ക്ക് സമാനമായ രീതിയില്‍ മുന്നിലും പിന്നിലുമായി രണ്ട് ലോക്കോമോട്ടീവ് ഉണ്ടായിരിക്കും.

Back to top button
error: